അനുപ് ചന്ദ്രനെതിരായ കേസ് യൂത്ത് കോണ്‍ഗ്രസ്സ് പിന്‍വലിച്ചു

downloadചേര്‍ത്തല: നടന്‍ അനൂപ് ചന്ദ്രന്‍ മദ്യപിച്ചെത്തി യൂത്ത് കോണ്‍ഗ്ര്സ്സിന്റെ യോഗം അലങ്കോലപ്പെടുത്തിയെന്ന പരാതി യൂത്ത് കോണ്‍ഗ്രസ്സ് പിന്‍വലിച്ചു. അനൂപ് ചന്ദ്രന്‍ മാപ്പു പറഞ്ഞതോടെയാണ് കേസ് പിന്‍വലിച്ചതെന്നാണ് യൂത്ത്‌കോണ്‍ഗ്സ്സിന്റെ വിശദീകരണം.

കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ത്തലയിലെ അരീപറമ്പില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ പൊതുയോഗം അലങ്കോലപ്പെടുത്തിയെന്നതായിരുന്നു അനൂപിനെതിരെയുള്ള പരാതി. അനൂപ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അനൂപിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും അദേഹമതിന് തയ്യാറായില്ല. സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചിരുന്ന അനൂപിനെ പൊതുയോഗ സ്ഥലത്തുവെച്ച് യൂത്ത് കോണ്‍ഗ്സ്സുകാര്‍ മര്‍ദ്ധിച്ചുവെന്നാരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പോലീസ് സ്‌റ്റേഷനിലെത്തിയിരുന്നു. ഇതെ തുടര്‍ന്ന് അനൂപിനെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.