Section

malabari-logo-mobile

ബച്ചനും രേഖയും ഒന്നിച്ച് വിമാനത്തില്‍ ; ചിത്രം വൈറലാക്കുന്നു

HIGHLIGHTS : മുംബൈ : ബോളിവുഡിലെ ഒരു കാലത്തെ താര പ്രണയ ജോഡികളായിരുന്ന അമിതാബച്ചനും രേഖയും നല്ല ബന്ധത്തിലല്ലാതായിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ ഒരു വിമാനയാത്രക്ക...

amitabh-rekhaമുംബൈ : ബോളിവുഡിലെ ഒരു കാലത്തെ താര പ്രണയ ജോഡികളായിരുന്ന അമിതാബച്ചനും രേഖയും നല്ല ബന്ധത്തിലല്ലാതായിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ ഒരു വിമാനയാത്രക്കിടെ ഇരുവരെയും ഒരേ ഫ്രേമില്‍ കണ്ടതോടെ ഈ ഫോട്ടോ സോഷ്യല്‍ മീഡീയകളില്‍ വൈറലായിരിക്കുകയാണ്. വിമാനയാത്രക്കിടെ പൈലറ്റ് അമിതാബച്ചനോടൊപ്പം പോസ്സ് ചെയ്ത ഫോട്ടോയില്‍ ബച്ചന് പിറകിലെ സീറ്റിലായി ഫോട്ടോയില്‍ പതിയാതിരിക്കാന്‍ തല ചരിച്ച് പിടിച്ച്് രേഖ ഇരിക്കുന്ന ഫോട്ടോയാണ് വാര്‍ത്തകളില്‍ നിറയുന്നത്.

എണ്‍പതുകളില്‍ ബോളിവുഡിലെ പ്രണയജോഡികളായി അറിയപ്പെട്ടിരുന്ന ബച്ചന്റെയും രേഖയുടെയും പിന്നീടുണ്ടായ അകല്‍ച്ചയും ബോളിവുഡില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന ഒന്നാണ്. ഇരുവരെയും ഒരുമിച്ച് അഭിനയിപ്പിക്കാനോ എന്തിന് ഒരു ഫോട്ടോയില്‍ പോലും ഒരുമിച്ച് പോസ്സ് ചെയ്യാനോ ഇതുവരെ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെയാണ് വിമാന യാത്രയില്‍ അപൂര്‍വ്വമായി ലഭിച്ച ഈ ചിത്രത്തിന് ഇത്രയേറെ പ്രചാരം ലഭിച്ചത്.

sameeksha-malabarinews

ഏതായലും രേഖയുടെയും അമിതാഭിന്റെയും ആരാധകര്‍ക്ക് ഇത് വിശ്വസിക്കാന്‍ പറ്റുന്നില്ലത്രെ..! ഇതെങ്ങനെ സംഭവിച്ചു വെന്നാണ് അവര്‍ ചോദിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!