തൃപ്‌തി ദേശായിക്കു നേരെ വധശ്രമം

trupti desaiനാസിക്‌: ആക്ടിവിസ്റ്റും ഭ്രമാതാ ബ്രിഗേഡ്‌ മേധാവിയുമായ തൃപ്‌തി ദേശായിക്കുനേരെ വധശ്രമം.ശ്രീ കല്‍പേശ്വര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള ശ്രമത്തിനിടെയാണ്‌ ഇവര്‍ക്കുനേരെ ആക്രമണം ഉണ്ടായത്‌. നാല്‍പതോളം വരുന്ന സംഘമാണ്‌ ആക്രമിക്കാന്‍ ശ്രമച്ചതെന്ന്‌ തൃപ്‌തി ദേശായി വ്യക്തമാക്കി.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‌ നേരെ കല്ലെറിയുകയും ആക്രമണം നടത്തുകയുമായിരുന്നു. വ്യാഴാഴ്‌ച പകല്‍ പതിനൊന്നരയോടെയാണ്‌ ആക്രണമണം ഉണ്ടായത്‌. ആക്രമത്തെ തുടര്‍ന്ന്‌ ബോധരഹിതയായ തൃപ്‌തിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. കല്‍പേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയപ്പോള്‍ ഇവര്‍ക്കു നേരെ ആളുകള്‍ മുദ്രാവാക്യ മുയര്‍ത്തി പ്രതിഷേധിച്ചു. തുടര്‍ന്ന്‌ തിരിച്ചു വരുന്ന സമയത്താണ്‌ ആക്രമികളുടെ ആക്രമണം തൃപ്‌തിക്കുനേരെ ഉണ്ടായത്‌.

ആക്രമണത്തിന്‌ പിന്നില്‍ ഗൗരവ്‌,ബ്രാഹ്മണ്‍ മതവിഭാഗക്കാരാണെന്നും തന്നെ വധിക്കാന്‍ ശ്രമിച്ച ഇവരുടെ കൈവശം കല്ലും ആസിഡും, പെട്രോള്‍ കുപ്പികളും വടികളും ഉണ്ടായിരുന്നതായി തൃപ്‌തി പറഞ്ഞു.