Section

malabari-logo-mobile

പരിസ്ഥിതി പ്രവര്‍ത്തകയായ യുവതിക്ക് പൊലീസിന്റെ മാവോവാദി മുദ്രയെന്ന് പരാതി

HIGHLIGHTS : കോട്ടക്കല്‍: പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയെ മാവോവാദിയെന്ന് മുദ്രകുത്തി പൊലീസ് പീഡിപ്പിക്കുന്നതായി പരാതി.

RAMSEENA (1)കോട്ടക്കല്‍: പാരിസ്ഥിതിക പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയെ മാവോവാദിയെന്ന് മുദ്രകുത്തി പൊലീസ് പീഡിപ്പിക്കുന്നതായി പരാതി. രണ്ടത്താണി സ്വദേശിനി പനയപള്ളി റംസീന ഉമൈബയാണ് പരാതിയുമായി വനിത കമ്മീഷന്‍,മനുഷ്യാവകാശ കമ്മീഷന്‍, പൊലീസ് കംപ്ലെയിന്റ് അതോറിറ്റി,സാമൂഹ്യക്ഷേമ വകുപ്പ് എന്നിവരുടെ അടുക്കല്‍ പരാതിയുമായി സമീപിച്ചത്. തൃശൂര്‍ ബി എ ഇഗ്ലീഷ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് റംസീന. യൂത്ത് ഡയലോഗ് സംഘടനയുടെ കീഴില്‍ പശ്ചിമഘട്ട മേഖലകളില്‍ പെട്ട പാലക്കാട് ഭാഗങ്ങളില്‍ ഏപ്രില്‍ 12 മുതല്‍ 70 അംഗ സംഘത്തോടൊപ്പം യാത്ര ചെയ്തിരുന്നു. 7 വയസ്സുകാരനുള്‍പ്പെടെയുള്ളവരാണ് സംഘത്തിലുണ്ടായിരുന്നത്. പശ്ചിമഘട്ട വിഷയങ്ങളുമായി ബന്ധപ്പെട്ട പരിപാടികള്‍,ആദിവാസി നില്‍പ്പു സമരം തുടങ്ങിയവയില്‍ സാന്നിധ്യമറിയിച്ചിരുന്നു.യുത്ത് ഡയലോഗ് സംഘടനയുടെ ആവശ്യാര്‍ഥം ഓഗസ്റ്റ് 15 ന് തെരുവില്‍ മന്ത്രി അനൂപ് ജേക്കബിനെ തടയുമെന്ന പ്രഖ്യാപനം സംഘം നടത്തിയിരുന്നു. ഇതോടെ 70 പേരും പൊലീസിന്റെ നോട്ടപുള്ളികളായി മാറിയെന്ന് റംസീന പറയുന്നു.എഴു വയസ്സുകാരന്റെ വീട്ടില്‍ വരെ പൊലീസ് പരിശോധന നടത്തിയെന്ന് ആക്ടിവിസ്റ്റ്, പരിസ്ഥിതി പ്രവര്‍ത്തക എന്ന നിലയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഈ 20 കാരി പറയുന്നു.കഴിഞ്ഞ 21 ന് രണ്ടത്താണിയിലെ റംസീനയുടെ വീട്ടിലെത്തിയ പൊലീസ് യുവതി മാവോവാദികളുമായി ബന്ധമുള്ളയാളെന്ന നിലയില്‍ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നു. പൊലീസിന്റെ തെറ്റായ പ്രചാരണം മൂലം നാട്ടുകാര്‍ തന്നെ സംശയത്തോടെയാണ് നോക്കുന്നതെന്നും പരാതിയിലുണ്ട്.ന്‌വീട്ടില്‍ റംസീനയെ തേടി വന്ന സംഘം സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘമാണന്ന് യുവതി പറയുമ്പോള്‍ ഇക്കാര്യം നിഷേധിക്കുകയാണ് കാടാമ്പുഴ പൊലീസ്. റംസീനയെ ചോദ്യം ചെയ്യാനെത്തിയത് മാവോവാദികളുമായി ബന്ധപ്പെട്ട പ്രത്യേക പൊലീസ് സംഘമാണന്നാണ് കാടാമ്പുഴ പൊലീസിന്റെ പ്രതികരണം. നിലവില്‍ യുവ അക്ടിവിസ്റ്റുകള്‍ക്കുള്ള ക്യാമ്പില്‍ പങ്കെടുക്കാനായി ഗുജ്‌റാത്തിലേക്കുള്ള യാത്രയിലാണ് റംസീന.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!