Section

malabari-logo-mobile

യുഎന്‍ മനുഷ്യാവകാശ പുരസ്‌ക്കാരം മലാലയ്ക്ക്

HIGHLIGHTS : ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന വിദ്യഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായിക്ക് യു എന്നിന്റെ ഈ വര്‍ഷത്തെ മന...

images (2)ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പോരാടുന്ന വിദ്യഭ്യാസ പ്രവര്‍ത്തക മലാല യൂസഫ് സായിക്ക് യു എന്നിന്റെ ഈ വര്‍ഷത്തെ മനുഷ്യാവകാശ പുരസ്‌ക്കാരം. ഈ മാസം 10 ന് മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ യുഎന്‍ ആസ്ഥാനത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം സമ്മാനിക്കും.

മലാലയെ കൂടാതെ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരും അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. അഞ്ചുവര്‍ഷത്തിലൊരിക്കലാണ് ഈ പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നത്.

sameeksha-malabarinews

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അക്ഷീണ പ്രയത്‌നത്തെ പ്രോത്സാഹിപ്പിക്കാനായാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നെല്‍സണ്‍ മണ്ടേല, ജിമ്മികാര്‍ട്ട്, ബേനസീര്‍ ബൂട്ടോ, വിന്നി മണ്ടേല, ബാബാ ആംതേ, മാര്‍ട്ടിന്‍ ലൂതര്‍ കിങ് തുടങ്ങിയ നിരവധി പ്രമുഖര്‍ മുമ്പ് ഈ പുരസ്‌ക്കാരം നേടിയിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!