ലാലേട്ടനൊപ്പം അഭിനയിക്കാന്‍ ആഗ്രഹം: ഹണി റോസ്

Untitled-1 copyസൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമപ്പം അഭിനയിക്കാന്‍ ആഗ്രഹിക്കാത്ത നടിമാരുണ്ടാകുമോ. രണ്ടാം വരവില്‍ ന്യൂ ജനറേഷന്‍ നായികയെന്ന് പേരെടുത്ത് മുന്നേറുന്ന ഹണി റോസിനുമുണ്ട് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിക്കാന്‍ മോഹം.

മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കണം എന്ന ആഗ്രഹം സഫലമായി. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാ വേഷമായിരുന്നു ഹണി ചെയ്തത്.

മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമില്ലേ എന്ന് ചോദിച്ചപ്പോള്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം അഭിനയിയിക്കാന്‍ ആഗ്രഹമില്ലാത്തവരുണ്ടോ എന്നായിരുന്നു ഹണിയുടെ മറുചോദ്യം. ചെറുപ്പം മുതലേ ലാലേട്ടന്റെ സിനിമകള്‍ കാണുന്നയാളാണ് താനെന്നും ഒരു സിനിമയില്‍ അദ്ദേഹത്തിന്റെ നായികയായി വിളിയ്ക്കുന്നതും കാത്തിരിക്കുകയാണെന്നും ഹണി പറഞ്ഞു.

ജയറാമിന്റെ നായികയായി അഭിനയിച്ച സര്‍ സിപി എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് ഹണിയിപ്പോള്‍. അത് കഴിഞ്ഞാല്‍ സുരേഷ് ഗോപിയുടെ മൈ ഗോഡ് എന്ന ചിത്രം ചെയ്യും. ജയസൂര്യയുടെ കുമ്പസാരവും ആസിഫ് അലിയുടെ യു ടൂ ബ്രൂട്ടസുമാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.