നടി മീരാ ജാസ്മിന്‍ വിവാഹിതയായി

meera 3 copyതിരു : പ്രശസ്ത ചലച്ചിത്ര താരം മീരാ ജാസ്മിന്‍ വിവാഹിതയായി. നന്ദാവനം സ്വീറ്റ്‌ഹോമില്‍ അനില്‍ ജോണ്‍ ടൈറ്റസാണ് മീരയുടെ വരന്‍. ഉച്ചക്ക് 12 മണിയോടെ എല്‍എംഎസ് സിഎസ്‌ഐ ചര്‍ച്ചില്‍ വെച്ചാണ് വിവാഹം നടന്നത് . വിവാഹ ചടങ്ങില്‍ സിനിമ, രാഷ്ട്രീയ, സാംസ്‌കാരിക മേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു.

meera 11രാവിലെ 10.30 ഓടെ മീരാ ജാസ്മിനും ബന്ധുക്കളും എല്‍എംഎസ് പള്ളിയില്‍ എത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ സുരേഷ് ഗോപി, നടന്‍ ദിലീപ്, കാവ്യാ മാധവന്‍, മല്ലികാ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.

meera22വിവാഹത്തിന് മീരാജാസ്മിന്റെ വരന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഹരജി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് വന്‍ പോലീസ് സന്നാഹമാണ് പള്ളിയിലും പരിസരത്തും വിവാഹവേളയില്‍ വിന്യസ്യച്ചിരുന്നത്.