HIGHLIGHTS : പരപ്പനങ്ങാടി: സമൂഹത്തീലെ അവശതയനുഭവിക്കുന്നവര്‍ക്കും നിരാലംബരായ രോഗികള്‍ക്കും കാരുണ്യ ഹസ്തവുമായി പാലത്തിങ്ങലിലെ യുവ കൂട്ടായ്മ ആക്ട് പാലത്തിങ്ങല്‍...
പരപ്പനങ്ങാടി: സമൂഹത്തീലെ അവശതയനുഭവിക്കുന്നവര്‍ക്കും നിരാലംബരായ രോഗികള്‍ക്കും കാരുണ്യ ഹസ്തവുമായി പാലത്തിങ്ങലിലെ യുവ കൂട്ടായ്മ ആക്ട് പാലത്തിങ്ങല്‍ എന്ന പേരില്‍ രൂപീകരിച്ച ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ലോഗോ പ്രകാശനം മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിച്ചു. ചടങ്ങില്‍ മുബശിര്‍ കുണ്ടാണത്ത് അധ്യക്ഷത വഹിച്ചു. എ.വി.ഹസ്സന്‍കോയ, വി.കെ.ജാഫര്‍, പി സുല്‍ഫീക്കറലി, ഡോ. മുഹമ്മദ് യാസിര്‍, പി.കെ. അബ്ദുറഹീം, പി.വി. ശംസുദ്ധീന്‍, ഷാജിസമീര്‍ പാട്ടശ്ശേരി, പി.വി. ഇഖ്ബാല്‍, പി.കെ.മഹ്സൂം, സലീഷ് ബാബു, സിദ്ദീഖ് മടപ്പളളി, കെ. അന്‍വര്‍ എന്നിവര്‍ സംബന്ധിച്ചു.