യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

വള്ളിക്കുന്ന്: യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. കടലുണ്ടി സ്വദേശി പരീന്റെ പുരയ്ക്കല്‍ അര്‍ഷാദ്(28)ആണ് പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്ന പ്രതി വീട്ടിലെത്തിയിട്ടുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പ്രതിയെ പിടികൂടിയത്.

പരപ്പനങ്ങാടി എസ്‌ഐ രജ്ഞിത്ത് കെ ആര്‍, എഎസ്‌ഐമാരായ സുരേന്ദ്രന്‍,മുരളീധരന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രിയ,ഷിജിത്ത്, അനീഷ്, സഹദേവന്‍, ധീരജ്, അനില്‍ദേവ്, അഭിലാഷ്, ജിതിന്‍ എന്നിരാണ് പ്രതിയെ പിടികൂടിയത്.

അര്‍ഷാദ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Related Articles