അഅഐനില്‍ കാര്‍ മലമുകളില്‍ നിന്ന് താഴേക്ക്പതിച്ച് യാത്രികനായ മലയാളി യുവാവ് മരിച്ചു

അബുദാബി: അല്‍ ഐന്‍ ജബല്‍ ഹഫീത് മലമുകളിലെ റോഡില്‍ നിന്ന് താഴേക്ക് പതിച്ച കാറിലുണ്ടായിരുന്ന മലയാളി യുവാവ് മരിച്ചു. മലയിറങ്ങവെയാണ് അപകടടമുണ്ടായത്. റോഡില്‍ നിന്ന് തെന്നി നീങ്ങിയ കാര്‍ താഴചയിലേക്ക് ് വീണയുടന്‍ പൂര്‍ണ്ണമായും കത്തിനശിക്കുകയായിരുന്നു.
കാറിന്റെ രേഖകള്‍ വെച്ചാണ് മലയാളിയാണ് മരിച്ചെതെന്ന് കരുതുന്നത്.മൃതദേഹം തിരിച്ചറിയാനാവാത്തവിധം കത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം അധികൃതരില്‍ നിന്ന് ലഭ്യമായിട്ടില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Related Articles