പരപ്പനങ്ങാടി വാഹനാപകടം മരണം രണ്ടായി: അപകടത്തില്‍ പെട്ടത് തിരൂര്‍ സ്വദേശികള്‍

Untitled-1 copyപരപ്പനങ്ങാടി : തിങ്കളാഴ്ച വൈകീട്ട് പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ ഫയര്‍എഞ്ചിനടിയല്‍പ്പെട്ട അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്ന തിരൂര്‍ ബിപി അങ്ങാടി കോട്ടത്തറ സിദ്ധീഖിന്റെ മകന്‍ മിനാസ് (20) ആണ് മരിച്ചത്.

വൈകീട്ട് മൂന്ന് മണിയോടെ പരപ്പനങ്ങാടി തിരൂര്‍ റോഡില്‍ ചിറമംഗലത്തിലനടുത്തെ പെട്രോള്‍ പമ്പിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ പെട്ട നാലു പേരും സുഹൃത്തുക്കളാണ്. ഇവര്‍ തിരൂര്‍ ഭാഗത്തേക്ക് രണ്ടു ബൈക്കുകളിലായി പോകുകയായിരുന്നു. നേരിയ വളവുള്ള റോഡിന്റെ ഈ ഭാഗത്തു വച്ച് എതിരെ വന്ന ഫയര്‍എഞ്ചിന്‍ വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെ ഇരു ബൈക്കുകളും തമ്മില്‍ കൂട്ടയിടിച്ച് രണ്ടുപേര്‍ ഫയര്‍എഞ്ടിനടിയിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് നേരിയ മഴയും അപകടത്തിന് കാരണമായി.

അപകടത്തില്‍ പെട്ട ബൈക്ക് ഓടിച്ചിരുന്ന ജാഫര്‍ സംഭവസ്ഥലത്തുനിന്നു തന്നെ മരിച്ചിരുന്നു. ഇയാള്‍ എറണാകുളത്ത് ടെക്‌സ്റ്റൈല്‍സിന്‍ ജോലി ചെയ്യുകയാണ്.

അപകടത്തില്‍ പരിക്കേറ്റ ബിപിഅങ്ങാടി സ്വദേശികളായ ജംഷീറിനെയും റിയാസിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌

പരപ്പനങ്ങാടിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരു മരണം ;2 പേരുടെ നില അതീവ ഗുരുതരം