മുംബൈ-പൂണെ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടം: 17 മരണം

accident-2മുംബൈ: മുംബൈ-പൂണെ എക്‌സ്പ്രസ് ഹൈവേയില്‍ വാഹനാപകടത്തില്‍ 17 പേര്‍ മരിച്ചു. 19ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞും 10 സ്ത്രീകളും ഉള്‍പ്പെടുന്നു. അമിത വേഗതയില്‍ വന്ന ബസ് റോഡിന്റെ ഇരു വശങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകളില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

സതാരയില്‍ നിന്നും മുംബൈയിലേക്ക് പോയ ആഡംബര ബസ്സാണ് അപകടത്തില്‍പ്പെട്ടത്. റായ്ഗാഡ് ജില്ലയിലെ ശിവ്ഖറിന് സമീപം ഇന്നു പുലര്‍ച്ചെയായിരുന്നു അപകടം.

റോഡിന്റെ ഭാഗങ്ങളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിലിടിച്ച് ബസ്സ് 20 അടി താഴ്ചയിലേക്ക് മറിഞ്ഞു