വാഹനാപകടത്തില്‍ പരിക്കേറ്റ് 12 വര്‍ഷമായി കിടപ്പിലായ യൂവാവിന് അരലക്ഷം രൂപയുടെ ധനസഹായം

jana  samparkamപരപ്പനങ്ങാടി : ബൈക്കപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി കിടപ്പിലായ യുവാവിന് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലൂടെ അരലക്ഷം രൂപയുടെ ധനസഹായം ലഭിച്ചു.

പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ താമസിക്കുന്ന കൂട്ടായി ജലാലിന് ഇന്ന് തിരൂരങ്ങാടി അഡീഷണല്‍ തഹസില്‍ദാര്‍ മെഹറലി വീട്ടിലെത്തി സഹായം കൈമാറുകയായിരുന്നു. പഞ്ചായത്തംഗം ഹനീഫ കൊടപ്പാളി, വില്ലേജ് ഓഫീസര്‍ മനോഹരന്‍ എ്ന്നിവരുടെ സാനിധ്യത്തിലാണ് പണം കൈമാറിയത്

പന്ത്രണ്ട് വര്‍ഷം മുന്‍പ് കൂട്ടുകാരനൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ അപകകടത്തില്‍ പെട്ട ജലാലിന്റെ അരയ്ക്കു താഴെ കുഴഞ്ഞുപോകുകയായിരുന്നു. പ്രായമായ ഉമ്മ മാത്രമാണ് ജലാലിന് കൂട്ടായുള്ളത്.
ജലാലിന്റെ ഈ അവസ്ഥ മനസ്സിലാക്കിയ പഞ്ചായത്തംഗം ഹനീഫ ഇവരെ ജനസമ്പര്‍ക്ക പരിപാടിയിലെത്തിക്കുകയായിരുന്നു.