കൂരിയാട് അപകടമേഖലയില്‍ ഗുഡ്‌സ് ജീപ്പ് 25 അടി താഴ്ചയിലേക്ക് മറിഞ്ഞു

തിരൂരങ്ങാടി: ദേശീയപാത 17ല്‍ കൂരിയാട്-കൊളപ്പുറം മേഖലയില്‍ അപകടങ്ങള്‍ നിത്യസംഭവമാകുന്നു. തിങ്കളാഴ്ച വൈകീട്ട് നാലരമണിയോടെ ഉണ്ടായ അപകടത്തില്‍ കോഴിക്കോട് നിന്ന് കോട്ടക്കലേക്ക് പോകുകയായിരുന്ന ഗൂഡ്‌സ് ജീപ്പ് 25 താഴ്ചയിലേക്ക് മറിഞ്ഞു രണ്ട് പേര്‍ക്ക് പരിക്കേറ്റു. മഴയില്‍ വാഹനം റോഡില്‍ നിന്ന് തെന്ന് താഴേക്ക് മറിയുകയായിരുന്നു.

നിരന്തരം അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ യാതൊരു നടപടികളും എടുക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ 15 മിനിറ്റോളം ദേശീയ പാത ഉപരോധിച്ചു. തീരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി നാട്ടുകാരോട് ചര്‍ച്ച നടത്തിയ ശേഷമാണ് നട്ടുകാര്‍ ഉപരോധസമരം അവസാനിപ്പിച്ചത്.

ഇത്രയധികം അപകടങ്ങള്‍ ഉണ്ടായിട്ടും മതിയായ സുരക്ഷമുന്നറിയിപ്പുകള്‍ ഇല്ലാത്തതും വളരെ ഉയര്‍ച്ചയുള്ള ഭാഗത്തുകൂടെ കടന്നപോകൂന്ന റോഡിന് വീതിയില്ലാത്തതും അപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണമാകുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം.