തിരുനല്‍വേലിയില്‍ വാഹനാപകടത്തില്‍ രണ്ട് മലാളികള്‍ മരിച്ചു.

തിരുനെല്‍വേലി:തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശികളായ രാജേഷ്, ശശി എന്നിവരാണ് മരിച്ചത്. ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നിലയും ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം വ്യക്തമായിട്ടില്ല.