സംവിധായകന്‍ ജയരാജിന് കാറപകടത്തില്‍ പരിക്ക്

tanur accident 11 copyതാനൂര്‍: സംവിധായകന്‍ ജയരാജ് സഞ്ചരിച്ച കാര്‍ സ്വകാര്യ ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. താനൂര്‍ ജംങ്ഷനില്‍ വൈകീട്ട് നാലുമണിയോടെയാണ് അപകടം നടന്നത്. ജയരാജിനൊപ്പം കാറില്‍ കുടുംബാംഗങ്ങളുമുണ്ടായിരുന്നു.

അപകടം നടന്നയുടന്‍ അദേഹത്തെ നാട്ടുകാര്‍ താനൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ വലതുഭാഗം പൂര്‍ണമായ് തകര്‍ന്നു.

ബസ്സിലെ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ഫോട്ടോ:ഷൈന്‍ താനൂര്‍

 

Related Articles