വാഹനാപകടം; സിപിഐഎം താനാളൂര്‍ ഏരിയാ കമ്മറ്റി അംഗത്തിന് സാരമായ പരിക്ക്

തിരൂര്‍ : തിരൂര്‍ കെ ജി പടിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ സിപിഐഎം താനാളൂര്‍ ഏരിയ കമ്മറ്റിയംഗം പെരുമാള്‍ പറമ്പില്‍ അബ്ദുള്‍ സമദിന് സാരമായ പരിക്കേറ്റു. ഇന്നലെ വൈകീട്ട് ആറരമണിയോടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്വകാര്യ ഓട്ടോയും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തില്‍ സമദിന്റെ ഭാര്യ റുഖിയക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.