താനുരില്‍ ഓട്ടോ കിണിറ്റിലേക്ക് വീണു :ഒരാള്‍ക്ക് പരിക്ക്

താനുര്‍: പണിനടന്നുകൊണ്ടിരിക്കുന്ന കിണറ്റിലേക്ക് ഓട്ടോറിക്ഷ മറിഞ്ഞ് യുവാവിന് പരിക്കേറ്റു താനുര്‍ വെള്ളിയാമ്പുറം സ്വദേശി ഹരീഷ്(25)നാണ് പരിക്കേറ്റത്.ശനിയാഴ്ച രാത്രി എട്ടരമണിയോടെ കുന്നുംപുറം ഈസ്റ്റില്‍ വെച്ച് ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോ റോഡില്‍ കുറുകെ ചാടിയ നായയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അപകടത്തില്‍ പെട്ടത്.
പരിക്കേറ്റ ഹരീഷിനെ തിരുരങ്ങാടി താലൂക്ക് ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ ഓലപ്പീടികയില്‍ സ്റ്റുഡിയോ നടത്തുകയാണ് കട പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരൂര്‍ അഗ്നിശമനസേനയും, പോലീസും നാട്ടുകാരും നേതൃത്വം നല്‍കി. താനുര്‍ എംഎല്‍എ വി.അബ്ദുറഹിമാന്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.