പഴനിയില്‍ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു

ചെന്നൈ: പഴനിക്കടുത്ത് വാഹനാപകടത്തില്‍ ആറ് മലയാളികള്‍ മരിച്ചു. കോട്ടയം മുണ്ടക്കയം സ്വദേശികളായ ശശി, ഭാര്യ വിജയമ്മ(60), പേരക്കുട്ടി അഭിജിത്ത്, ബന്ധുക്കളായ സുരേഷ്(52), ഭാര്യ ലേഖ, മകന്‍ മനു(27) എന്നിവരാണ് മരിച്ചത്.

രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ടവരെല്ലാം ബന്ധുക്കളാണ്. പരിക്കേറ്റ് പുതുപ്പറമ്പില്‍ ബാബുവിന്റെ ഭാര്യ സജിനി, അഭിജിത്ത് എന്നിവര്‍ മധുര ആശുപത്രിയിലാണുള്ളത്.

രാത്രി 12.30 ഓടെയാണ് അപകടം ഉണ്ടായത്. കോട്ടയം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇന്നലെയാണ് പഴനി സന്ദര്‍ശനത്തിനായി ഇവര്‍ നാട്ടില്‍ നിന്നും പോന്നത്.

Related Articles