പെരുമ്പാവൂരില്‍ ബസ്സും കാറും കൂട്ടിയിടിച്ച് 6 മരണം

കൊച്ചി:  ഇന്ന് പുലര്‍ച്ചെ പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. പുലര്‍ച്ചെ രണ്ടരമണിയോടെയാണ് കാറും ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ഇടുക്കി ഏലപ്പാറ സ്വദേശികളായ ആറ്‌പേരാണ്‌ മരിച്ചത്‌.
പുത്തൻപുരയ്‌ക്കൽ യേശുദാസിന്റെ മകൻ ജെറിൻ(22), ജെറിന്റെ സഹോദരൻ ജിബിൻ ഏലപ്പാറ ഫെയർഫീൽഡ്‌ എസ്‌റ്റേറ്റിൽ സ്‌റ്റീഫന്റെ മകൻ ജീനീഷ്‌ (22), മൂലയിൽ വിൽസന്റെ മകൻ വിജയൻ,സെബ്‌മിവാരി എസ്റ്റേറ്റിൽ ഹരിയുടെ മകൻ  കിരൺ(21), ചെമ്മണ്ണ്‌ എസ്‌റ്റേറ്റിൽ റോയിയുടെ മകൻ ഉണ്ണി(20) എന്നിവരാണ്‌ മരിച്ചത്‌. പരിക്കേറ്റ അപ്പു ചികിൽസയിലാണ്‌.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ആന്ധ്രയില്‍ നിന്നും ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സൂമായി കൂട്ടിയിടിക്കുകയായിരുന്നു

Related Articles