കോഴിക്കോട് ബൈപാസില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

കോഴിക്കോട് : തൊണ്ടയാട് ബൈപാസില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും 4 ആള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പാവങ്ങാട് പൂരത്തറ സ്വദേസി ഇഷാം മുഹമ്മദ് (34) ആണ് മരിച്ചത്.

അപകടത്തില്‍ കാല്‍യാത്രികരായ 4 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.