സൗദി അറേബ്യയില്‍ തീപ്പിടുത്തത്തില്‍ 11 പേര്‍ മരിച്ചു: മരിച്ചവരില്‍ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയും

ജിദ്ദ: സൗദി അറേബ്യയിലെ നജ്‌റാനിൽ ക്ളീനിങ് തൊഴിലാളികൾ താമസിക്കുന്നിടത്തുണ്ടായ തീപിടുത്തത്തിൽ 11 പേര് മരണപ്പെട്ടു.

 പുലർച്ചയോടെയാണ് അൽ ഹംറ എന്ന കമ്പനിയിലെ  തൊഴിലാളികൾ താമസിക്കുന്ന റൂമിൽ എ സി  പൊട്ടിത്തെറിച്ചു അപകടമുണ്ടായത് തുടര്ന്നു അടുത്ത റൂമുകളിലേക്കും തീ പടരുകയായിരുന്നു.
 മരിച്ചവരിൽ 10 ഇന്ത്യക്കാരും ഒരു ബംഗാളിയുമാണ്.മരിച്ചവരില്‍ മൂന്ന് പേര്‍ മലയാളികളാണ്‌
മലപ്പുറം വള്ളിക്കുന്ന് നിറംകൈതക്കോട്ട കിഴക്കേ മലയില്‍ കോട്ടാശ്ശേരി വീട്ടില്‍ ശ്രീനിവാസന്റെ മകന്‍ ശ്രീജിത്ത്(28)ും ഉള്‍പ്പെടുന്നു. മുന്നാഴ്ച മുമ്പ് വിവാഹം നിശ്ചയിച്ച ശേഷമാണ് ശ്രീജിത്ത് നാട്ടില്‍ നിന്ന് സൗദിയിലേക്ക് മടങ്ങിയത്. അമ്മ: പത്മിനി, സഹോദരന്‍; ശ്രീജേഷ്.

മരിച്ച മറ്റു മലയാളികള്‍ ബിജു വര്‍ക്കല, സത്യന്‍ കടയ്ക്കാവൂര്‍ എന്നിവരാണ്.

മരണപ്പെട്ടവരുടെ മൃദദേഹങ്ങൾ നജ്‌റാൻ  കിംഗ് കാലിദ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.  പുക ശ്വസിച്ചാണ്  എല്ലാവരും മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.

പുക ശ്വസിച്ച   6 പേര് കിംഗ് ഖാലിദ് ആശുപത്രിയിലെ ഐ സി യു വിൽ കഴിയുന്നുണ്ട്. സാമൂഹിക പ്രവർത്തകരും സി സി ഡബ്ള്യു എ മെമ്പർമാരും സഹായത്തിനായി രംഗത്തുണ്ട്.