റോഡിലെ ഗട്ടറില്‍ വീണ ബൈക്ക്‌ മറിഞ്ഞ്‌ വീട്ടമ്മ മരിച്ചു

accident in parapapanangadiപരപ്പനങ്ങാടി: റോഡിലെ ഗട്ടറില്‍ വീണ ബൈക്ക്‌ മറിഞ്ഞ്‌ ബൈക്ക്‌ യാത്രക്കാരിയായ വീട്ടമ്മ മരണമടഞ്ഞു. പരപ്പനങ്ങാടി സദ്ദാം ബീച്ച്‌ സ്വേദശി താനൂര്‍ റോഡില്‍ ചിറമംഗലത്തിനും പുഴിക്കല്‍ കുഞ്ഞിമോന്റെ ഭാര്യ മൈമൂന(45) ആണ്‌ മരണപ്പെട്ടത്‌. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ ചിറമംഗലത്തിനും പൂരപ്പുഴക്കും ഇടയിലുള്ള വളവിലാണ്‌ അപകടം സംഭവിച്ചത്‌. വീഴ്‌ചയുടെ ആഘാടതത്തില്‍ മൈമൂനയുടെ തലക്ക്‌ ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു

താനൂരില്‍ നിന്ന്‌ മകന്റെ കൂടെ ബൈക്കിന്റെ പിന്നിലുരുന്ന വീട്ടിലേക്ക്‌ മടങ്ങവേയാണ്‌ അപകടം സംഭവിച്ചത്‌ രാത്രി ഏഴു മണിയോടെയാണ്‌ അപകടം നടന്നത്‌.

മകന്‍ റഷീദ്‌, സിറാജ്‌, മാജിദ, റഈസ്‌, സബീല്‍, അസ്ലം. മരുമക്കള്‍ ഹഫസത്ത്‌, ഗഫാര്‍ പറവണ്ണ. ഖബറടക്കം ബുധനാഴ്‌ച പകല്‍ രണ്ടു മണിക്ക്‌ അരയന്‍ കടപ്പുറം ജുമാമസ്‌ജിദ്‌ ഖബറിസ്ഥാനില്‍ നടക്കും