കാസര്‍ഗോഡ് ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു

കാസര്‍കോഡ്:  കാസര്‍ഗോഡ് – മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. തൃശൂര്‍ സ്വദേശികളായ ഡോ.രാമ നാരായണന്‍ (52), ഭാര്യ വത്സല(45), മകന്‍ രഞ്ജിത്ത്(20), രഞ്ജിത്തിന്റെ സുഹൃത്ത്‌ നിതിന്‍(20) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ നാലോടെയാണ് അപകടമുണ്ടായത്.

രഞ്ജിത്തിനെയും നിതിനെയും മംഗലാപുരത്തെ കോളേജിലേക്ക് കൊണ്ടുവിടാന്‍ പോകുകയായിരുന്നു രാമ നാരായണനും വത്സലയും മംഗലാപുരത്തു നിന്ന് കാസര്‍കോട്ടേക്ക് വരുന്ന ലോറിയിലാണ് കാര്‍ ഇടിച്ചത്.

 

Related Articles