തിരുവനന്തപുരത്ത് ക്വാറി അപകടത്തില്‍ രണ്ട് മരണം

തിരുവന്തപുരം:മാരായിമുട്ടത്ത് പാറമടയിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ 9.30 ഓടെയാണ് പാറപൊട്ടിക്കുന്നതിനിടെ ക്വാറിയുടെ ഒരു ഭാഗം ഇടിഞ്ഞ് വീണ് അപകടം സംഭവിച്ചത്.

ധര്‍മ്മകുടി സ്വദേശി സതീശ്(29), മാലകുളങ്ങര സ്വദേശി ബിനില്‍കുമാര്‍(23) എന്നവരാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വെള്ളറട സ്വദേശി സുധിന്‍(23), മാലകുളങ്ങര സ്വദേശി അജി(45) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.