താനൂരില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവാവ്‌ മരിച്ചു.

unnamedതാനൂര്‍: ബസും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്കിന്‌ പിറകില്‍ ഇരുന്ന്‌ യാത്ര ചെയ്യുകയായിരുന്ന യുവാവ്‌ മരണപ്പെട്ടു. ബൈക്ക്‌ ഓടിച്ചിരുന്ന സുഹൃത്തിന്‌ ഗുരുതരമായി പരിക്കേറ്റു. വെള്ളിയാമ്പുറത്തെ കണ്ണാട്ടില്‍ ഹംസയുടെ മകന്‍ ഷറഫുദ്ദീനാ(23)ണ്‌ മരണപ്പെട്ടത്‌. വ്യാഴാഴ്‌ച രാവിലെ 6.45 ന്‌ തയ്യാല അങ്ങാടിക്ക്‌ സമീപം കല്ലത്താണിയിലായിരുന്നു അപകടം. എതിര്‍ ദിശയില്‍ നിന്ന്‌ വന്ന ബസ്‌ ബൈക്കിലിടിച്ചാണ്‌ അപകടം നടന്നത്‌. റോഡിലേക്ക്‌ തെറിച്ച്‌ വീണ ഉടനെ ഷറഫുദ്ദീനെ കോട്ടക്കലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബൈക്ക്‌ ഓടിച്ചിരുന്ന സുഹൃത്ത്‌ കരിക്കുളങ്ങര നിസാറിനെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ഉമ്മ:ബസ്‌രിയ. സഹോദരി: സഹീറ.