വാഹനാപകടത്തില്‍ പരിക്കേറ്റ വള്ളിക്കുന്ന്‌ സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു

തേഞ്ഞിപ്പലം: വ്യാഴാഴ്‌ച രാത്രിയില്‍ ദേശീയപാതയിലുണ്ടായ അപകടത്തില്‍ പിരിക്കേറ്റ്‌ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി്‌vallikkunnu മരിച്ചു. വള്ളിക്കുന്ന്‌ അത്താണിക്കല്‍ സ്വദേശി നെടയകണ്ടത്തില്‍ ബാലസുബ്‌ഹ്മണ്യന്റെ മകന്‍ അഭിജിത്ത്‌(20) ആണ്‌ മരിച്ചത്‌. അപകടത്തില്‍ പരിക്കേറ്റ കളരിക്കല്‍ അശോകന്റെ മകന്‍ അഖില്‍(20)കഴിഞ്ഞ ദിവസം മരിച്ചിരുന്നു.അഭിജിത്തും അഖിലും യൂണിവേഴ്‌സിറ്റി കോ ഓപറേറ്റീവ്‌ കോളേജ്‌ വിദ്യാര്‍ത്ഥികളാണ്‌  പാര്‍ടൈമായി അക്ഷയസെന്ററിലും ജിഡിഎസ്‌ മാളിലും ജോലി ചെയ്‌തിരുന്ന അഭിജിത്തും അഖിലും സഞ്ചരിച്ചിരുന്ന ബൈക്ക്‌ രാത്രി പത്തര മണിയോടെ തേഞ്ഞിപ്പലം ചെട്ടിയാര്‍മാട്‌ വളവില്‍വെച്ച്‌ ഇന്നോവ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  അഭിജിത്തിന്റെ അമ്മ അനിത.