കണ്ണൂര്‍ സ്വദേശി സലാലയില്‍ വാഹനാപകടത്തില്‍ മരിച്ചു

സലാല: കണ്ണൂര്‍ സ്വദേശിയായ യുവാവ് സലാലയില്‍ വാഹനാപകടത്തില്‍ മരിച്ചു. മട്ടന്നൂര്‍ സ്വദേശി ഷെജിന്‍(25) ആണ് മരിച്ചത്. ദാരീസില്‍ നിന്ന് സലാലയിലേക്ക് സൈക്കിളില്‍ സഞ്ചരിക്കവെ ഷെജിനെ വാഹനമിച്ച് വീഴ്ത്തുകയായിരുന്നു.

കഴിഞ്ഞ ഒന്നരവര്‍ഷമായി സാദയിലെ ഒരു സ്വകാര്യ ജിംനേഷ്യത്തില്‍ പരിശീലകനായി ജോലി ചെയ്തുവരികയായിരുന്നു. അവധികഴിഞ്ഞ് ഒരാഴ്ച മുമ്പാണ് സലാലയില്‍ തിരിച്ചെത്തിയത്.

സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂകഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.