കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു

tirurangadi newsതിരൂരങ്ങാടി:ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ യുവാവ് മരിച്ചു. വെന്നിയുര്‍ സ്വദേശി തറേങ്ങല്‍ കുഞ്ഞാലന്‍ഹാജിയുടെ മകന്‍ അലിഅക്ബര്‍(38) ആണ്‍ മരിച്ചത്.
വെന്നിയുരിലെല പരപ്പന്‍ സ്‌ക്വയര്‍ ഓഡിറ്റോറിയിത്തിന്റെ മുകളില്‍ ശുചീകരണപ്രവര്‍ത്തനം നടത്തുന്നതിനിടെ കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്ങിലും ഞായറാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
ഭാര്യ : നാസിയ, മക്കള്‍: അനസ് ആയിഷ റിഷ, റന റഷീന്‍, സഹോദരങ്ങള്‍:മൊയ്തീന്‍ (ദുബൈ) അഹമ്മദ്കുട്ടി (സൗദി അറേബ്യ), ഫാത്തിമ, ആസിയ മൈമുന,സുലൈഖ, ആമിന, ബുഷറ.