കുവൈത്തില്‍ കാറിടിച്ച് തിക്കോടിായ സ്വദേശി യുവാവ് മരിച്ചു

Rouf-Thikkodyകുവൈത്ത് : മലയാളി യുവവ് കുവൈത്തില്‍ കാറിടിച്ച് മരിച്ചു. കോഴിക്കോട് തിക്കോടി പുറക്കാട് തൈവളപ്പില്‍ ഇമ്പിച്ചി മമ്മുവിന്റെ മകന്‍ റൗഫ് (38) ആണ് അപകടത്തില്‍പെട്ട് മരിച്ചത്.

കുവൈത്തിലെ ഷുവൈഖില്‍ എന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. തിങ്കളാഴ്ച എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് അപകടം നടന്നത്. ജോലികഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നടത്തിയ അനേ്വഷണത്തിലാണ് റൗഫ് മരണപ്പെട്ട വിവരം അറിയുന്നത്.

ഭാര്യജസീന മകന്‍ തന്‍വീര്‍. ഖബറടക്കം മൃതദേഹം നാട്ടിലെത്തിച്ചശേഷം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.