പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മുന്‍ ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്‌ മെമ്പര്‍ മരിച്ചു

Untitled-1 copyചേലേമ്പ്ര: റിയാദില്‍ വാഹന അപകടത്തില്‍ പരിക്കേറ്റ്‌ രണ്ട്‌ വര്‍ഷമായി ചികിത്സയിലായിരുന്ന ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത്‌ മുന്‍ മെമ്പര്‍ മരിച്ചു. ചേലേമ്പ്ര പുല്ലിപ്പറമ്പ്‌ പരേതനായ ചെറുകാട്ട്‌ കുഞ്ഞാപ്പുട്ടിയുടെ മകന്‍ സി.സഫറുള്ള (49) ആണ്‌ മരിച്ചത്‌. റിയാദിലെ ആസ്‌പത്രിയില്‍ ചികിത്സക്ക്‌ ശേഷം നാട്ടിലെത്തിച്ച്‌ തുടര്‍ ചികിത്സ നടത്തി വരവെ ഇന്നലെ രാവിലെയാണ്‌ മരിച്ചത്‌. രാഷ്‌ട്രീയ സാമൂഹ്യ രംഗത്ത്‌ പ്രവര്‍ത്തിച്ചിരുന്ന സഫറുള്ള ചേലേമ്പ്ര പഞ്ചായത്ത്‌ പുല്ലിപ്പറമ്പ്‌ വാര്‍ഡ്‌ മുസ്‌ലിം ലീഗ്‌ പ്രസിഡന്റ്‌, സെക്രട്ടറി, ചേലേമ്പ്ര പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത്‌ ലീഗ്‌ ഭാരവാഹി, പുല്ലിപ്പറമ്പ്‌ ഏരിയ യൂത്ത്‌ ലീഗ്‌ പ്രസിഡന്റ്‌, സെക്രട്ടറി, പുല്ലിപ്പറമ്പ്‌ നിബ്രാസുല്‍ ഇസ്‌ലാം സംഘം ജോ. സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
ഭാര്യ: ശരീഫ. മക്കള്‍: ഫാഇസ, നാജിയ, ആദിന്‍. മരുമകന്‍: നൗഷാദ്‌ പുറ്റേക്കാട്‌. സഹോദരങ്ങള്‍: കുഞ്ഞാലിക്കുട്ടി, അബ്‌ദുല്‍ ഹമീദ്‌ മാസ്റ്റര്‍, അബ്‌ദുല്‍ മജീദ്‌, അബ്‌ദുല്‍ ലത്തീഫ്‌, സുലൈഖ, പരേതയായ സറീന.