അപകടത്തില്‍ പെട്ട വൈദ്യുതി തൂണ്‍ മുറിഞ്ഞ് വീണ് ചെട്ടിപ്പടി സ്വദേശിക്ക് പരിക്ക്

accidentപരപ്പനങ്ങാടി : ചരക്ക് ലോറിയിടിച്ച് മറിഞ്ഞു വീണ വൈദ്യുതി തൂണിനടിയില്‍ പെട്ട് കാല്‍നടയാത്രക്കാരന് സാരമായി പരിക്കേറ്റു. ചെട്ടിപ്പടി റെയില്‍വേ ഗേറ്റിനടുത്തുവച്ച് ചൊവ്വാഴച് രാത്രിയാണ് അപകടമുണ്ടായത് ഇരുകാലുകള്‍ക്കും സാരമായ പരിക്കേറ്റ ചെട്ടിപ്പടി ആനപ്പടിയിലെ നാണു(49)വിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയി്ല്‍ പ്രവേശിപ്പിച്ചു.ചെട്ടിപ്പടിയിലെ തന്റെ തയ്യല്‍ക്കട പൂട്ടി മടങ്ങവെയാണ് അപകടം

സര്‍വ്വീസ് വയര്‍ ലോറിയുടെ മുകളില്‍ കുരുങ്ങിയതറിയാതെ വാഹനം മുന്നോട്ടെടുത്തതോടെയാണ് വൈദ്യതിപോസ്റ്റ് മറിഞ്ഞത്.