കൊടിഞ്ഞിയില്‍ ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

Untitled-1 copyതിരൂരങ്ങാടി: ബൈക്ക് നിന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. താനൂര്‍ പനങ്ങാട്ടൂര്‍ പരേതനായ കോട്ടയക്കാരന്‍ മണപ്പുറത്ത് സലിമിന്റെ മകന്‍ മുഹമ്മദ് റഷാന്‍ (23) ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍പടിക്ക് സമീപത്തായിരുന്നു അപകടം. കൊടിഞ്ഞിയില്‍ നിന്നും വരുമ്പോഴാണ് അപകടമുണ്ടായത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ബാഗ്ലൂരില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ റഷാന് കുന്നംകുളം ഐസിഐസിഐ ബാങ്കില്‍ ജോലി ലഭിച്ചിരുന്നു.

പിതാവ് സലിം കഴിഞ്ഞ വര്‍ഷം സൗദിയില്‍ വെച്ചാണ് മരിച്ചത്.
മാതാവ് റംല. സഹോദരങ്ങള്‍ : ഷെറിന്‍, റിഷാന്‍ . മയ്യത്ത് തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പനങ്ങാട്ടൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.