വള്ളിക്കുന്നില്‍ ടാങ്കര്‍ലോറി സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു


vallikkunnu acccidentവള്ളിക്കുന്ന്‌ ::ടാങ്കര്‍ലോറി സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ത്ഥി മരിച്ചു. ഒലിപ്രം മൈലാഞ്ചി വളവിലെ കണ്ണിക്കുളങ്ങര പടിഞ്ഞാറയില്‍ അഷറഫിന്റെ മകന്‍ ഫവാസ്‌(17) ആണ്‌ മരിച്ചത്‌. ഇന്ന്‌ വൈകീട്ട്‌ നാലു മണിയോടെ വള്ളിക്കുന്ന്‌ അത്താണിക്കലിനടുത്ത്‌ കച്ചേരിക്കുന്ന്‌ വളവിലാണ്‌ അപകടം നടന്നത്‌.

ഇടിയുടെ ആഘാതത്തില്‍ തെറിച്ച്‌ വീണ ഫവാസിനെ നാട്ടുകാര്‍ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും മരണം സംഭവിക്കുയായിരുന്നു.പരപ്പനങ്ങാടി പോലീസ്‌ സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

ചെമ്മാട്‌ എസി മെക്കാനിക്ക്‌ കോഴ്‌്‌സിന്‌ പഠിക്കന്ന ഫവാസ്‌ ചേലേമ്പ്ര ഇടിമുഴിക്കലില്‍ പാര്‍ട്ടൈമായി മൊബൈല്‍ കടയില്‍ ജോലി ചെയ്‌തിരുന്നു.

മാതാവ്‌ സാജിത, സഹോദരങ്ങള്‍ മുബഷീറ സജാദ്‌.