ഓണാഘോഷത്തിനിടെ ജീപ്പിടിച്ച പരിക്കേറ്റ എഞ്ചിനീയറിങ്ങ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

16419_721670തിരു: ഓണാഘോഷത്തിനിടെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഓടിച്ച ജീപ്പിടിച്ച്‌ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനി മരിച്ചു. തിരുവനന്തപുരം എഞ്ചിനിയറിങ്ങ്‌ കോളേജിലെ വിദ്യാര്‍ത്ഥിനി മലപ്പുറം വഴിക്കടവ്‌്‌ കുന്നത്ത്‌ പുല്ലാഞ്ചേരി വീട്ടില്‍ തസ്‌നി ബഷീറാണ്‌ മരിച്ചത്‌. തസ്‌നി സിവില്‍ എഞ്ചനിയറിങ്ങ്‌ അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനിയാണ്‌. വ്യാഴാഴ്‌ച രാത്രി 12 മണിയോടെയാണ്‌ മരണംസഭവിച്ചത്‌.

ബുധനാഴ്‌ച വൈകീട്ട കോളേജ്‌ വിട്ട സമയത്താണ്‌ അപകടം സംഭവിച്ചത്‌.ഹോസ്‌റ്റലിലെ ആണ്‍കുട്ടികള്‍ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിലെ ജീപ്പ്‌ ക്യാമ്പസിനകത്തുകുടെ ഓടിക്കുന്നതിനിടെ തസ്‌നിയയെ തട്ടിത്തെറിപ്പിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ത്ഥിനി തെറിച്ചുവീണ്‌ തല നിലത്തിടിക്കുകയായിരുന്നു. അപകടം നടന്നയുടെനെ തസ്‌നിയയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മുന്ന്‌ അടിയന്തിരശസ്‌ത്രക്രിയക്ക്‌ വിധേയമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അപകടത്തിനിടയാക്കിയ വാഹനത്തില്‍ നിറയെ വിദ്യാര്‍ത്ഥികള്‍ കയറിയിരുന്നു. ഹോസ്‌റ്റലിന്റെ ചുമതലയുള്ള 12 വിദ്യാര്‍ത്ഥികളെ സസ്‌പെന്റ്‌ ചെയ്‌തിട്ടുണ്ട്‌. പത്തോളം പേര്‍ക്കെതിരെ വധശ്രമത്തിന്‌ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌

അപകടവിവരമറിഞ്ഞ്‌ തസ്‌നിയുടെ പിതാവ്‌ ബഷീര്‍ വിദേശത്ത്‌ നിന്ന്‌ നാട്ടിലെത്തിയിട്ടുണ്ട്‌. സനൂജയാണ്‌ തസ്‌നിയയുടെ മാതാവ്‌. മൃതദേഹം ഇന്ന്‌ നാട്ടിലേക്ക്‌ കൊണ്ടുവരും.