ചെട്ടിപ്പടി റെയില്‍വേ ഗേററില്‍ മിനിലോറിയിടിച്ചു: ഗതാഗതം തകരാറിലായത് മണിക്കുറുകളോളം

പരപ്പനങ്ങാടി: ചെട്ടിപ്പടി റെയിൽവേ ഗേറ്റിൽ മിനിലോറിയിടിച്ചതിനെ തുടർന്ന് ചെട്ടിപ്പടി – ചേളാരി റൂട്ടിൽ ഗതാഗതം മുടങ്ങി. രാവിലെ 9 മണിയോടെ റയിൽവേ ഗേറ്റ് അടക്കാൻ തുടങ്ങവേ തിരക്കി കയറിയ മിനിലോറി ഇടിച്ചതിനെ തുടർന്നാണ് ലവൽ ക്രോസ് ബാർ വെൽഡിങ്ങ് പൊട്ടിവീണത്.അപകടം വരുത്തിയ മിനിലോറി നിർത്താതെ പോയി   അറ്റകുറ്റപ്പണിക്ക് ശേഷം രണ്ടര മണിയോടെയാണ് ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചത്