ഷൂട്ടിങ്ങിനിടെ നടി നസ്രിയക്ക് പരിക്ക്

മൂന്നാറില്‍ ഷൂട്ടിങ്ങിനിടെ നടി നസ്രിയക്ക് പരിക്കേറ്റു. തമിഴ്ചിത്രമായ ‘വായ് മൂടി പേശവ’Nazriya Nazim_New_photos1_thumb[2]ത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് നസ്രിയക്ക് പരിക്കേറ്റത്.

ഒരു സ്‌കൂട്ടി ഓടിക്കുന്ന രംഗം ഷൂട്ട് ചെയ്യവെ ബൈക്ക് വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. സ്‌കൂട്ടിക്കടിയില്‍പ്പെട്ട നസ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴ കാരണമാണ് സ്‌കൂട്ടി റോഡില്‍ തെന്നി വീണതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. ഡോക്ടര്‍മാര്‍ ഒരു ദിവസം വിശ്രമം നിര്‍ദ്ദേശിച്ചെങ്കിലും നസ്രിയ ഷൂട്ടിങ്ങ് മുടക്കാന്‍ തയ്യാറായില്ല.

 

സുരേഷ് ബാലാജി സംവിധാനം ചെയ്യുന്ന ഇ്വ ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് നായകന്‍. ദുല്‍ക്കറിന്റെ ആദ്യ തമിഴ് ചിത്രമാണ് വായ് മൂടി പേശവം.