കൊളപ്പുറത്ത്‌ ദേശീയപാതയില്‍ കാറും ബസ്സും കൂട്ടിയിടിച്ചു മൂന്ന്‌ പേര്‍ക്ക്‌ പരിക്ക്‌


kolappuram accidentതിരൂരങ്ങാടി :ദേശീയപാത പതിനേഴില്‍ മലപ്പുറം ജില്ലയിലെ കൊളപ്പുറത്തിനും തലപ്പാറക്കുമിടയില്‍ ടൂറിസ്റ്റ്‌ ബസ്സും കാറും കുട്ടിയിടിച്ച മുന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ്‌ അപകടമുണ്ടായത്‌.

കൊളപ്പുറം ഭാഗത്തുനിന്ന്‌ വരികയായിരുന്ന ടൂറിസ്റ്റ്‌ ബസ്സില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.