ബംഗാളി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എടപ്പാള്‍ സ്വദേശി പിടിയില്‍

ipad-art-wide-pg6-child-abuse-420x0എടപ്പാള്‍: ബംഗാളി യുവതിയെ പീഡിപ്പിക്കാന്‍ശ്രമിച്ച എടപ്പാള്‍ സ്വദേശിയായ യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തട്ടാന്‍പടി ഷാഹിം മന്‍സില്‍ അബ്ദുള്‍ റൗഫിനെയാണ്‌ ചങ്ങരംകുളം എസ്‌ഐ ശശീന്ദ്രന്‍ മേലെയിലും സംഘവും അറസ്റ്റ്‌ ചെയ്‌തത്‌.

ഇന്‍ഷൂറന്‍സ്‌ ഏജന്റെന്ന്‌ സ്വയം പരിചയപ്പെടുത്തിയാണ്‌ യുവാവ്‌ യുവതിയുടെ താമസ്ഥലത്തെത്തിയത്‌. വീട്ടില്‍ ഭര്‍ത്താവില്ലെന്ന്‌ മനസിലാക്കിയ റൗഫ്‌ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഇതോടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതെതുടര്‍ന്ന്‌ നാട്ടുകാര്‍ ഓടിയെത്തിയതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. ഒളിവില്‍ കഴിയുകയായിരുന്ന റൗഫ്‌ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷിച്ചിരുന്നു. എന്നാല്‍ ഈ അപേക്ഷ ഹൈക്കോടതി തള്ളി. ഇതിനിടയിലാണ്‌ ബുധനാഴ്‌ച എടപ്പാളില്‍ വെച്ച്‌ ഇയാളെ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.