അനാശാസ്യത്തിന് പ്രേരിപ്പിച്ച ദമ്പതിമാര്‍ അറസ്റ്റില്‍

ഷാര്‍ജ : അനാശാസ്യ മാര്‍ഗ്ഗത്തിലൂടെയും ആഭിചാര കര്‍മ്മത്തിലൂടെയും പണം തട്ടുകയും യുവതികളെ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്ത ദമ്പതിമാര്‍ ഷാര്‍ജയില്‍ അറസ്റ്റിലായി. അറബ് യുവതിയുടെ പാരതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വിദേശത്ത് യുവതികളെ ജോലി വാഗ്ദാനം ചെയ്ത് യുഎയില്‍ എത്തിക്കുകയും ഭീഷണിപ്പെടുത്തി അവരെ അനാശാസ്യത്തിന് പ്രേരിപ്പിക്കുകയുമാണ് ദമ്പതിമാര്‍ ചെയ്തിരുന്നത്. അറബ് യുവതിയെ ബ്യൂട്ടി സലൂണില്‍ ജോലി തരാമെന്ന് പറഞ്ഞ് മോഹിപ്പിക്കുകയും ഇവിടെയെത്തിയപ്പോള്‍ അനാശാസ്യത്തിന് തന്നെ നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. യുവതി ദമ്പതികളില്‍ നിന്നും ഇരുപതിനായിരം ദിര്‍ഹം മുന്‍കൂട്ടി വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തികൊണ്ടായിരുന്നു അനാശാസ്യത്തിന് പ്രേരിപ്പിച്ചിരുന്നത്. ഭീഷണപ്പെടുത്തി രേഖയില്‍ ഒപ്പുവെപ്പിച്ചതായും യുവതി പരാതിയില്‍ പറയുന്നുണ്ട്.

പിടികൂടുമ്പോള്‍ ഇവരില്‍ നിന്നും ഇത്തരത്തില്‍ ഒപ്പിട്ടു വാങ്ങിയ നിരവധി രേഖകളും മദ്യകുപ്പികളും, ആഭിചാരക്രിയകള്‍ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.