സൂഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് വിദേശത്തേക്ക് കടന്നുകളഞ്ഞയാള്‍ അറസ്റ്റില്‍

കുറ്റിപ്പുറം:  സുഹൃത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം തവനൂര്‍ കടകശ്ശേരി സ്വദേശി പുതുപറമ്പില്‍ ഫിറോസാണ് യുവതിയുടെ പരാതിയില്‍ പിടിയിലായത്.

സംഭവത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നുകളഞ്ഞിരുന്നു. ഇന്നലെ തിരികെ കേരളത്തിലെത്തിയ ഇയാളെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കുറ്റിപ്പുറം എസ്‌ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഫിറോസിന് 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.