അബുസൈബ ബോംബ് സ്‌ഫോടന കേസ്;ഒരാള്‍ക്ക് വധശിക്ഷ;25 പേര്‍ക്ക് ജീവപര്യന്തം

മനാമ: രാജ്യത്തെ നടുക്കിയ അബുസൈബ ഇരട്ട ബോംബ് സ്‌ഫോടന കേസില്‍ ബഹ്‌റൈന്‍ കോടതി വിധി പ്രസ്താവിച്ചു. കേസില്‍ കുറ്റക്കാരെന്നു കണ്ട 26 പേരെ ശിക്ഷിച്ചു. ഒരാള്‍ക്ക് വധശിക്ഷയും മറ്റുള്ളവര്‍ക്ക് കഠിനതടവും ജീവപര്യന്തവുമാണ് ശിക്ഷവിധിച്ചിരിക്കുന്നത്.

2015 ആഗസ്റ്റ് 28 ന് അബുസൈബയില്‍ നടന്ന ഇരട്ട സ്‌ഫോടനത്തില്‍ ഒരു പോലീസുകാരന്‍ കൊല്ലപ്പെടുകയും ഓഫീസര്‍മാരും സിവിലിയന്‍മാരുമടക്കം നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.