ആടുകളെ മോഷ്ടിച്ച പ്രവാസികള്‍ക്ക്‌ 9 വര്‍ഷം തടവും നാടുകടത്തലും ശിക്ഷ

1068063667അബുദാബി: ആടിനെ മോഷ്ടിച്ച കേസില്‍ അബുദാബിയില്‍ അഞ്ച്‌ ഏഷ്യക്കാര്‍ കുറ്റക്കാരാണെന്ന്‌ കോടതി വിധിച്ചു. 200 ആടുകളെയാണ്‌ ഇവര്‍ മോഷ്ടിച്ചത്‌. പ്രതികള്‍ക്ക്‌ ഒമ്പത്‌ വര്‍ഷത്തെ തടവും നാടുകടത്തലുമാണ്‌ കോടതി ശിക്ഷ വിധിച്ചത്‌. അല്‍ ഖാര്‍ബയയിലെ 21 ഫാമുകിളില്‍ നിന്നാണ്‌ ഇവര്‍ ആടുകളെ മോഷ്ടിച്ചത്‌.

പ്രതികളില്‍ മുന്ന്‌ പേര്‍ ഫാമുകളിലെ ജീനക്കാരും രണ്ട്‌ പേര്‍ ഡ്രൈവര്‍മാരുമാണ്‌. ജഡ്‌ജി ഒസാമ ഒസാമന്‍ മുഹമ്മദാണ്‌ പ്രതികള്‍ക്ക്‌ ശിക്ഷ വിധിച്ചത്‌. വിചാരണയ്‌ക്കിടെ പ്രതികള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്‌.

പ്രതികള്‍ ഏഷ്യക്കാരാണെത്തതെല്ലാതെ ഏത്‌ രാജ്യക്കാരാണെന്നോ പേരോ മറ്റു വിവരങ്ങള്‍ ഒന്നും തന്നെയോ പുറത്തുവിട്ടിട്ടില്ല. ഇവര്‍ മോഷ്ടിച്ച 200 ആടുകള്‍ക്ക്‌ 150,000 ദിര്‍ഹം വിലവരും. അല്‍ ബയാന്‍ പത്രമാണ്‌ ഈ വാര്‍ത്ത പുറത്തു വിട്ടത്‌.