ടാക്‌സ്‌ തട്ടിപ്പ്‌ ; എം പി അഭിഷേക്‌ സിംഗ്‌വിക്ക്‌ 56 കോടി പിഴ

Untitled-1 copyദില്ലി : കോണ്‍ഗ്രസ്സ്‌ വക്താവും, രാജ്യസഭാ എം പി യുമായ അഭിഷേക്‌ സിംഗ്‌ വിക്ക്‌ നികുതി വകുപ്പ്‌ പിഴയൊടുക്കി. നികുതി തട്ടിപ്പ്‌ കേസില്‍ 56 കോടി രൂപയാണ്‌ കോണ്‍ഗ്രസ്സിന്റെ സീനിയര്‍ നേതാവായ സിംഗ്‌വി പിഴയടക്കേണ്ടത്‌. നികുതി രേഖകള്‍ ചിതല്‍ തിന്ന്‌ പേയെന്നായിരുന്നു സിംഗ്‌വിയുടെ വാദം. എന്നാല്‍ ഈ വാദം തള്ളി ഇന്‍കംടാക്‌സ്‌ സെറ്റില്‍മെന്റ്‌ കമ്മീഷന്‍ സിംഗ്‌വിയോട്‌ 56 കോടി രൂപ പിഴയടക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

3 വര്‍ഷം കൊണ്ട്‌ സിംഗ്‌വി സ്റ്റാഫംഗങ്ങള്‍ക്ക്‌ 5 കോടിയുടെ ലാപ്‌ടോപ്പുകള്‍ വാങ്ങിയതായും ഇന്‍കംടാക്‌സ്‌ വെളിപ്പെടുത്തി. 2012ലാണ്‌ നികുതിസംബന്ധമായ രേഖകളും വൗച്ചറുകളുമെല്ലാം ചിതലരിച്ചു പോയതായി സിംഗ്‌വി മൊഴി കൊടുത്തത്‌. ഇതേ തുടര്‍ന്ന്‌ 2013 ല്‍ തട്ടിപ്പ്‌ കേസില്‍ നിന്നും തന്നെ കുറ്റവിമുക്തനാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിംഗ്‌വി കമ്മീഷനെ സമീപിച്ചിരുന്നു.

അതേസമയം കമ്മീഷന്‌ പിഴ വിധിക്കാന്‍ അവകാശമില്ലെന്നും തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നുമാണ്‌ സിംഗ്‌വി പറയുന്നത്‌.