അഭിമന്യു കൊലക്കേസ്; ഒന്നാം പ്രതി മുഹമ്മദ് പിടിയില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി പിടിയിലായി. മഹാരാജാസ് കോളേജിലെ തന്നെ മൂന്നാംവര്‍ഷ അറബി ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ മുഹമ്മദാണ് പിടിയിലായത്.

കേരള കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഒപ്പം മറ്റ് നാലുപേരെകൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മുഹമ്മദിന്റെ നേതൃത്വത്തിലായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു. മറ്റ് പ്രതികളെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദാണ്.

കേസില്‍ കഴിഞ്ഞദിവസം പിടിയിലായ ആദിലിനെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് മുഖ്യപ്രതി മുഹമ്മദ് അറസ്റ്റിലാകുന്നത്.

Related Articles