അഭിമന്യു വധം: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അറസ്റ്റില്‍

കൊച്ചി:മാഹരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎച്ച് നാസറിനെ അന്വേഷണസംഘം അറസ്റ്റ്‌ചെയ്തു. ഇയാളുടെ ആലുവയിലെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ചില രേഖകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ മുളന്തുരുത്തിയിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച വൈകീട്ട് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.

നാസറിനെ ചോദ്യം ചെയ്യുന്നതിനിടെ രക്തസമ്മര്‍ദ്ധം കൂടിയതിനെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനജനറല്‍ സെക്രട്ടറിയായി നാസര്‍ നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ധീന്‍ എളമരത്തിന്റെ വാഴക്കാടുള്ള വീട്ടിലും സ്ഥാപനങ്ങളിലും പോലീസ് റെയ്ഡ് നടത്തിയിരുന്നു എന്നാല്‍ അവിടെ നിന്ന് തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്.