അഭയ കേസ്‌ ; രാസപരിശോധനഫലം തിരുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടു

Untitled-1 copyതിരു: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ടിലെ ഫലം രജിസ്റ്ററില്‍ ചേര്‍ത്തിയത്‌ തിരുത്തിയെന്ന കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടു. ചീഫ്‌ കെമിക്കല്‍ എക്‌സാമിനര്‍ ആര്‍ ഗീത, ചിത്ര എന്നിവരെയാണ്‌ കോടതി വെറുതെ വിട്ടത്‌. തിരുവനന്തപുരം സിജെഎം കോടതിയാണ്‌ കേസില്‍ വിധി പറഞ്ഞത്‌.
ഏഴുവര്‍ഷമായി ഈ കോടതിയില്‍ ഈ കേസിന്റെ വീചാരണ നടന്നു വരികയാണ്‌. അഭയയുടെ ശരീരത്തില്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യം പോസറ്റീവ്‌ എന്ന്‌ രജിസ്റ്ററില്‍ ഉണ്ടായിരുന്നത്‌ ബ്ലേഡും, റബ്ബറും ഉപയോഗിച്ച്‌ നെഗറ്റീവ്‌ എന്ന്‌ തിരുത്തി എന്നാണ്‌ കേസ്‌. അഭയക്കേസിന്റെ എല്ലാ ഘട്ടത്തിലും വന്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന ആക്ഷേപം ശക്തമാണ്‌.

അതേസമയം വിധിയില്‍ അപ്പീല്‍ പോകുമെന്ന്‌ മനുഷ്യാവകാശ പ്രവര്‍ത്തകനും ഹരജിക്കാരനുമായ ജോമേന്‍ പുത്തന്‍ പുരയ്‌ക്കല്‍ പറഞ്ഞു.