അബ്ദുറബ്ബിനെതിരെ കോഴിക്കോട്‌ നിലവിളക്ക്‌ കൊളുത്തിയും കരിങ്കൊടി കാട്ടിയും പ്രതിഷേധം

abdu-rabbകോഴിക്കോട്‌: വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിനെതിരെ കോഴിക്കോട്‌ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവര്‍ത്തകുടെ പ്രതിഷേധം. നിലവിളക്ക്‌ കൊളുത്തിയും കരിങ്കൊടി കാണിച്ചുമാണ്‌ വിദ്യാര്‍ത്ഥികള്‍ മന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയത്‌. കോഴിക്കോട്‌ കെ പി കേശവമേനോന്‍ ഹാളില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. പാഠപുസ്‌തക അച്ചടി വൈകിയതിലും നിലവിളക്ക്‌ വിവാദത്തിലും പ്രതിഷേധിച്ചായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം.

പ്രതിഷേധത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കുകയായിരുന്നു. സ്‌കൂള്‍ തുറന്ന്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ക്ക്‌ പാഠപുസ്‌തകം ലഭിക്കാത്തതിനെ തുടര്‍ന്നാണ്‌ വിദ്യഭ്യാസമന്ത്രിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്‌.

അതെസമയം മതം നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പാലിക്കാന്‍ വിശ്വാസികള്‍ക്ക്‌ സ്വാതന്ത്ര്യമുണ്ടെന്നും അതിനുള്ള ഇടപെടലുകള്‍ അംഗീകരിക്കാനാവില്ലെന്നും ചടങ്ങില്‍ സംസാരിക്കവെ വിദ്യഭ്യാസമന്ത്രി പറഞ്ഞു.