അബ്ദുള്ളകുട്ടിക്കെതിരെ സരിതയുടെ വെളിപ്പെടുത്തല്‍

അബ്ദുള്ളകുട്ടി ഹോട്ടലിലേക്ക് വിളിച്ചു; സഭ്യമല്ലാതെ സംസാരിച്ചു.

Saritha-S-Nairകൊച്ചി: അബ്ദുള്ള കുട്ടി എംഎല്‍എ തന്നെ ദുരുപയോഗം ചെയ്തു എന്ന് സരിത എസ് നായരുടെ വെളിപ്പെടുത്തല്‍. അബ്ദുള്ള കുട്ടി സഭ്യമില്ലാത്ത രീതിയില്‍ തന്നോട് സംസാരിച്ചതായും മസ്‌കറ്റ്‌ഹോട്ടലിലേക്ക് വിളിച്ചതായും, തന്നെ നിരന്തരം ഫോണില്‍ വിളിച്ച് ശല്ല്യപെടുത്തിയിരുന്നു സരിത പറഞ്ഞു. പോലീസിനോട് തന്റെ പേര് പറയരുതെന്ന് താന്‍ അറസ്റ്റിലാകുന്നതിന് രണ്ട് മാസം മുമ്പ് അബ്ദുള്ള കുട്ടി ആവശ്യപ്പെട്ടിരുന്നതായും നിരവധി തവണ ഇതേ ആവശ്യം ഉന്നയിച്ച് അബ്ദുള്ള കുട്ടി വിളിച്ചിരുന്നതായി സരിത വെളിപ്പെടുത്തി.

തന്നെ അറസ്റ്റ് ചെയ്യുന്നത ദിവസം തന്റെ പേര് പറയരുതെന്ന് അബ്ദുള്ള കുട്ടി തന്റെ ഫോണിലേക്ക് മെസേജ് അയച്ചതായും സരിത പറഞ്ഞു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കുന്ന ദിവസവും അബ്ദുള്ള കുട്ടി തന്നെ വിളിച്ചതായും സരിത പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തനിക്ക് രണ്ട് ദിവസം സാവാകാശം തരണമെന്നും അപ്പോള്‍ മന്ത്രിമാരെ കുറിച്ച് പറയാമെന്നും സരിത പറഞ്ഞു. തന്നോട് മോശമായി പെരുമാറിയവരുടെയെല്ലാം ഉറക്കം പോകട്ടെയെന്നും സരിത പറഞ്ഞു.

ഒരു ചാനലിനോട് നല്‍കിയ ടെലഫോണ്‍ അഭിമുഖത്തിലാണ് ഈ വേളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

അതെസമയം ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അബ്ദുള്ള കുട്ടിയുടെ പ്രതികരണം. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ഇക്കാര്യത്തില്‍ തന്റെ ഉറക്കം കെടില്ലെന്നും അബ്ദുള്ള കുട്ടി. ഞാന്‍ ഇതിനൊന്നും പോകുന്ന ആളല്ല. രാഷ്്ട്രീയമായ എന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് അബ്ദുള്ളകുട്ടി പറഞ്ഞു. സരിത എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയില്ലെന്നും സരിത മറ്റെന്തോ ലക്ഷ്യം വെച്ചാണ് ഇത് പറയുന്നതെന്നും അബ്ദുള്ള കുട്ടി പറഞ്ഞു.