സമദാനി എംഎല്‍എയ്ക്ക് കുത്തേറ്റു.

downloadമലപ്പുറം: മുസ്ലീംലീഗ് നേതാവും കോട്ടക്കല്‍ എംഎല്‍എയുമായ അബ്ദുസമദ് സമദാനിക്ക് കുത്തേറ്റു. സമദാനിയെ കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമദാനിയുടെ മുറിയിലെത്തി കുത്തുകയായിരുന്നു. മുഖത്താണ് മുറിവേറ്റിരിക്കുന്നത്. കുഞ്ഞാവ എന്നു പേുള്ളയാണാണ് ആക്രമിച്ചത് എന്നാണ് പ്രാഥമിക വിവരം.

രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. ഏറെക്കാലമായി നിലനില്‍ക്കുന്ന കോട്ടകലിന് അടുത്തുള്ള പള്ളിത്തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് ആക്രമണം. ഇന്നു രാവിലെ ചര്‍ച്ചയ്ക്കായെത്തിയ ഇവര്‍ എംഎല്‍എയുമായി അനുരജ്ഞന സംഭഷണം നടത്തി പുറത്തേക്കിറങ്ങിയ ശേഷം കുഞ്ഞാവ തിരികെ മുറിയിലെത്തി കുത്തുകയായിരുന്നെന്നാണ് വിവരം. സമദാനി മുഖം താഴ്ത്തിയതിനാല്‍ മൂക്കിനാണ് കുത്തേറ്റത്. തുടര്‍ന്ന് അനുരഞ്ജന ചര്‍ച്ചയ്‌ക്കെത്തിയവര്‍ തന്നെയാണ് സമദാനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പരിക്ക് ഗുരുതരമല്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഈ പള്ളിതര്‍ക്കത്തിന്റെ പേരില്‍ മുന്‍പ് രണ്ട് കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്.